സേഫ് ആന്റ് ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്കൂൾ: സംസ്ഥാനത്ത് തുടക്കമായി
സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്കിടയിൽ ഭക്ഷ്യസുരക്ഷയുടേയും പോഷകാഹാരത്തിന്റെയും ആവശ്യകതയെപ്പറ്റി അവബോധം നൽകുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പാക്കുന്ന സേഫ് ആന്റ് ന്യൂട്രിഷ്യസ് ഫുഡ് അറ്റ് സ്കൂൾ (മെളല മിറ ിൗൃേശശേീൗ െളീീറ മ േരെവീീഹ) പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ഗൊരേറ്റീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. നല്ല ആരോഗ്യശീലങ്ങൾ കുടുംബങ്ങളിൽ പ്രാവർത്തിമാകുന്നത് എപ്പോഴും കുട്ടികളിലൂടെയാണെന്നും അതിനാലാണ് ഈ പരിപാടി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കാൻ തീരുമാനിച്ചതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട പോസ്റ്ററിന്റെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.
വിദ്യാർഥികൾക്ക് വീടുകളിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണമേ•യും പ്രാധാന്യവും മനസിലാക്കുന്നതിനും കൃത്രിമ നിറങ്ങളും വസ്തുക്കളും കലർന്ന ഭക്ഷണം എത്രത്തോളം അനാരോഗ്യം ഉണ്ടാക്കുന്നുവെന്ന് മനസിലാകുന്നതിനും കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.
കെ. മുരളീധരൻ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ കെ. ശീലാസ്, ഭക്ഷ്യസുരക്ഷ കമ്മിഷണർ കെ. അനിൽ കുമാർ, ഡെപ്യൂട്ടി ഡയറക്ടർ എം. മോനി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ അക്വിന, പി.റ്റി.എ പ്രസിഡന്റ് ടി. അജയകുമാർ, സ്കൂൾ ലീഡർ സവ്യ വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments