Post Category
രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാർഡിന് അപേക്ഷിക്കാം
2017 ലെ രാജീവ്ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാർഡിന് ഉപഭോക്തൃ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന മൂന്ന് വർഷത്തെയെങ്കിലും പ്രവർത്തനപരിചയമുള്ള രജിസ്ട്രേഷനുള്ള സംഘടനകൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്തൃകാര്യ വകുപ്പ്, പൊതുവിതരണ വകുപ്പ്, ഡയറക്ടറേറ്റ്, ജില്ലാ കളക്ടറേറ്റുകൾ, ജില്ലാ സപ്ലൈ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 15 ന് മുൻപ് സെക്രട്ടറി, ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ഉപഭോക്തൃ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments