Skip to main content

കുടുംബശ്രീ ജില്ലാമിഷൻ സ്നേഹിത മിനി മാരത്തൺ ഇന്ന് (25 )

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് (ഒക്ടോബർ 25 ) വൈകുന്നേരം നാല് മണിക്ക് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയം മുതൽ ആലപ്പുഴ ബീച്ച് വരെ മിനി മാരത്തോൺ സംഘടിപ്പിക്കും. കുടുംബശ്രീ പ്രവർത്തകരായ 1300 ഓളം വനിതകൾ പങ്കെടുക്കുന്ന മാരത്തോണിൽ ജില്ലയിലെ 18നും 45നും ഇടയിൽ പ്രായമുള്ള വനിതകൾ പങ്കാളികളാകും. സ്നേഹിത ജൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, സ്ത്രീകളിലെ മാനസിക ശാരീരിക ആരോഗ്യം വർദ്ധിപ്പിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലി കൗൺസലിങ് സംവിധാനത്തെക്കുറിച്ച് അവബോധം ഉണ്ടാക്കുക, അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലിക അഭയ കേന്ദ്രമായി പ്രവർത്തിക്കുക, സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുക തുടങ്ങി സ്നേഹിത നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രചരണം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മിനി മാരത്തൺ സംഘടിപ്പിക്കുന്നത്.
 

date