ചിത്രരചനാ മത്സരത്തിൻ്റ ഫലം പ്രഖ്യാപിച്ചു
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറേറ്റിന്റെയും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൻ്റ ഫലം പ്രഖ്യാപിച്ചു.
എല്‍.പി വിഭാഗത്തില്‍ ഗ്രേറ്റ ജെ മൈക്കല്‍, മാതാ സീനിയര്‍ സെക്കന്ററി സ്കൂള്‍ ഒന്നാം സ്ഥാനവും; പാര്‍വണ പ്രഭല്‍ ആര്, സെന്റ് ജോസഫ്സ് എല്‍ പി സ്കൂള്‍ ആലപ്പുഴ രണ്ടാം സ്ഥാനവും; ചൈതന്യ എസ് ഉണ്ണി, ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ചേര്‍ത്തല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തില്‍ ദിയ അരുണ്‍, എം എസ് എസ് എച്ച് എസ് തഴക്കര ഒന്നാം സ്ഥാനവും; സന്‍ജിത്ത് സലിന്, മാതാ സീനിയര്‍ സെക്കന്ററി സ്കൂള്‍ രണ്ടാം സ്ഥാനവും; അക്ഷയ് അനില്‍, ഹോളി ഫാമിലി എച്ച് എസ് മുട്ടം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്ക്കൂള് വിഭാഗത്തില്‍ അനഘ ഷാജി, ശ്രീ വിജയേശ്വരി എച്ച് എസ് ചെറിയനാട് ഒന്നാം സ്ഥാനവും; അബിന്‍ സുരേഷ്, ജി ബി എച്ച് എസ് ഹരിപ്പാട് രണ്ടാം സ്ഥാനവും; ഉത്ര സജി, സെന്റ് ആന്റണീസ് ജി എച്ച് എസ് പഴവങ്ങാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒക്ടോബര്‍ 18 ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് ജെന്റര്‍ പാര്‍ക്കിലായിരുന്നു മത്സരങ്ങൾ.
- Log in to post comments