Post Category
മലപ്പുറം ആയുര്‍വേദ ആശുപത്രി ഫിസിയോതെറാപ്പി യൂണിറ്റ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
ആയുഷ് മേഖലയിലെ 46 ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റ് മലപ്പുറം നഗരസഭ ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ഹമീദ് പരി ഉദ്ഘാടനം ചെയ്തു. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷബ്ന ഹബീബ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന് ആയൂര്വിദ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. റംല സനീബ് പദ്ധതി വിശദീകരിച്ചു. ഡോ. നൗഫല്‍ പനക്കല്‍, ഡോ. ടി.സി. അഞ്ജലി, ഫിസിയോ തെറാപ്പിസ്റ്റ് കെ.യു. മായ, മുജീബ് റഹ്മാന്, സി.കെ. ജാഫറലി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments