കാലാവസ്ഥാ വിവരശേഖരണം: വെതര്‍ ലോഗ് ആപ്പ് പരിശീലന പരിപാടി നടത്തി
കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കാലാവസ്ഥാ വ്യതിയാന പഠന കേന്ദ്രം (ഐ.സി.സി.എസ്) വികസിപ്പിച്ച കാലാവസ്ഥാ വിവരശേഖരണ ആപ്ലിക്കേഷനായ വെതര്‍ ലോഗിന്റെ ഉപഭോക്തൃ പരിശീലന പരിപാടി സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരള കോട്ടയവു(എസ്.എസ്.കെ)മായി ചേര്‍ന്നു നടത്തിയ പരിപാടി ഐ.സി.സി.എസ്. ഡയറക്ടര്‍ ഡോ.കെ. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
എസ്.എസ്.കെ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ഷാജി പ്രസംഗിച്ചു. സമഗ്ര ശിക്ഷാ കേരളയുടെ കീഴിലുള്ള 13 സ്കൂളുകളില്‍നിന്നുള്ള പ്രതിനിധികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
കാലാവസ്ഥാ വിവര ശേഖരണ രീതികള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനായി ഐ.സി.സി.എസ് ജൂനിയര്‍ സയന്റിസ്റ്റ് ഡോ.സിനാന് നിസാര്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്റെ പ്രാഥമിക പരിശീലനമായിരുന്നു ഇത്. ലോഗ്ബുക്കില്‍ നിന്ന് ലൈവ് ഡാറ്റയിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി ഭൂതലാധിഷ്ഠിത കാലാവസ്ഥാ സ്റ്റേഷനുകളിലെ കാലതാമസത്തിന് പരിഹാരമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിസ്ഥിതി നിരീക്ഷണത്തിനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പ്പുകൂടിയാണിത്.
- Log in to post comments