എസ് ഐ ആര്‍: ബൂത്ത് ലെവല്‍ ഓഫീസര്‍ പരിശീലന പരിപാടി ഇന്ന്
വോട്ടര്‍പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന സ്പെഷ്യന്‍ ഇന്റന്‍സീവ് റിവിഷന്‍ 2025 ന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജില്ലയിലെ വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് (ഒക്ടോബർ 31) കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍, വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ ബിഎല്‍ഒമാര്‍ക്ക് രാവിലെ 9.30 നും നേമം മണ്ഡലത്തിലെ ബിഎല്‍ഒമാര്‍ക്ക് ഉച്ചക്ക് 2.00 മണിക്കുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ബൂത്ത് തലം മുതല്‍ എസ് ഐ ആറിന്റെ ആവശ്യകതയും പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നതിനും റിവിഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനുമായി രണ്ട് മണ്ഡലങ്ങളിലേയും ബിഎല്‍ഒമാര്‍ സമയക്രമം പാലിച്ച് പങ്കെടുക്കേണ്ടതാണെന്ന് മണ്ഡലങ്ങളുടെ ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ കൂടിയായ അസിസ്റ്റന്റ് കമ്മീഷണര്‍ (ദുരന്ത നിവാരണം) അറിയിച്ചു.
- Log in to post comments