തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും
ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലയില്‍ ഫുഡ്‌സുമായി സഹകരിച്ച് തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മില്ലറ്റ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് വ്യത്യസ്ത തരത്തിലുള്ള രുചികരമായ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള യുവതീ-യുവാക്കള്‍ക്കാണ് പരിശീലനം. ജില്ലയില്‍ രണ്ട് ബാച്ചുകളിലായി 40 പേര്‍ക്ക് 20 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. മലപ്പുറം ജെ.എസ്.എസ് ഓഫീസിലും പാങ്ങിലുള്ള മലയില്‍ പാര്‍ക്കിലുമാണ് പരിശീലനം. 15നും 45നും ഇടയിലുള്ള തൊഴില്‍രഹിതരായവര്‍ക്ക് പങ്കെടുക്കാം. ദിവസം ആറ്് മണിക്കൂര്‍ വീതമുള്ള സൗജന്യ കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ അഞ്ചിന് മുമ്പായി 9746942718 എന്ന നമ്പറില്‍ ബന്ധപ്പെടണം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റും സംരംഭം ആരംഭിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലഭിക്കും.
- Log in to post comments