Skip to main content

ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം ചേര്‍ന്നു

ഏറനാട് താലൂക്കുതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. സപ്ലൈകോ, റേഷന്‍കട എന്നിവയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണമേന്മ ഉറപ്പ് വരുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

പൊതുവിപണിയില്‍ വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, മഞ്ചേരി ചന്തക്കുന്ന് മാവേലി അവിടെതന്നെ നിലനിര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുക, ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന വെള്ളം, പാചക എണ്ണ, മായം ചേര്‍ക്കല്‍ എന്നിവ പരിശോധിച്ച് കണ്ടെത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഊര്‍ജ്ജിത നടപടികളെടുക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു.

താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ഷീജ ചര്‍ച്ചയ്ക്ക് മറുപടിയും,  അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.ആര്‍. ബിനി നന്ദിയും പറഞ്ഞു. യു.എ. ലത്തീഫ് എം.എല്‍.എ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ നൗഷാദ് മണ്ണിശ്ശേരി, നാസര്‍ പുല്‍പ്പറ്റ, ജയശ്രീ, പി.കെ. സത്യപാലന്‍, വല്ലാഞ്ചിറ നാസര്‍ എന്നിവര്‍ സംസാരിച്ചു.

 

date