പട്ടാമ്പി നഗരസഭയില്‍ വികസന സദസ് നടന്നു
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് പട്ടാമ്പി നഗരസഭയില്‍ നടന്നു. വികസന സദസ് പട്ടാമ്പി നഗരസഭ ചെയര്‍പേഴ്സണ്‍ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി നഗരസഭ ഹാളില്‍ നടന്ന പരിപാടിയില്‍ വൈസ് ചെയര്മാന് ടി.പി ഷാജി അധ്യക്ഷയായി. പരിപാടിയില്‍ നഗരസഭ സൂപ്രണ്ട് ഡി. ബിജു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിജയകുമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് തലങ്ങളിലാണ് വികസന സദസുകള്‍ നടക്കുക. പരിപാടിയില്‍ മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളിലെ വിദഗ്ധരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും പങ്കെടുക്കും.
- Log in to post comments