Skip to main content

സ്മാർട്ട്‌ പഠനമുറിക്ക് അപേക്ഷിക്കാം

സർക്കാർ/എയ്‌ഡഡ്/സ്പെഷ്യൽ ടെക്നിക്കൽ സ്കൂൾ/കേന്ദ്രീയവിദ്യാലയം എന്നിവിടങ്ങളിൽ എട്ട് മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വീടിനോട് ചേർന്ന് ആധുനിക സൗകര്യങ്ങളോട് കുടിയ സ്മാർട്ട് പഠനമുറികൾ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാർത്ഥികളുടെ അപേക്ഷ, സ്ഥാപനമേധാവികളുടെ സാക്ഷ്യപത്രം സഹിതം രക്ഷിതാക്കൾ ആലപ്പുഴ/കുളത്തൂപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ആഫീസർക്ക് നൽകണം. വിദ്യാർത്ഥിയുടെ കുടുംബത്തിൻ്റെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല. 800 ചതുരശ്ര അടിയിൽ അധികരിക്കാത്ത നിലവിലുള്ള വീടിനോട് ചേർന്ന് 120 ചതുരശ്ര അടിയിൽ സ്മാർട്ട് പഠനമുറികൾ നിർമ്മിക്കുന്നതിന് 2.50 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25.

കേന്ദ്ര/സംസ്ഥാന സർക്കാർ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡ്/കോർപ്പറേഷൻ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിക്കുന്നവരുടെ മക്കളെ ആനുകൂല്യത്തിന് പരിഗണിക്കുന്നതല്ല.  ഫോൺ - ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസ്, പുനലൂർ - 0475-2222353, ട്രൈബൽ എക്സ്റ്റൻഷൻ ആഫീസർ, കുളത്തുപ്പുഴ 9496070347, ട്രൈബൽ എക്സ്റ്റൻഷൻ ആഫീസർ, ആലപ്പുഴ-9496070348.
 

date