Skip to main content

സാംസ്‌കാരിക നിലയം ഉദ്ഘാടനം ചെയ്തു

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ ജനകീയസൂത്രണ പദ്ധതി പ്രകാരം നിർമ്മാണം പൂർത്തീകരിച്ച കുമാരപുരം പഞ്ചായത്ത് പട്ടികജാതി ഉന്നതിയിലെ സാംസ്‌കാരിക നിലയത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.ടി എസ് താഹ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ സൂസി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം ജെ ഷാജഹാൻ, ഹരിപ്പാട് ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസർ എ അൽഹാഷ്‌ , സി ഡി എസ് അംഗം ശോഭ കെ , എസ് സി പ്രൊമോട്ടർ അഖിൽ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
 

date