Post Category
സീറ്റൊഴിവ്
എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ, 2025-26 അധ്യയന വർഷത്തിൽ ബി. കോം പഞ്ചവത്സര എൽ. എൽ. ബി. കോഴ്സിൽ ജനറൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ ഒക്ടോബർ 10 ന് കേരളത്തിലെ എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ച എലിജിബിൾ ലിസ്റ്റ് രണ്ടിൽ ഉൾപ്പെടുന്നവരും കേരളത്തിലെ മറ്റേതെങ്കിലും കോളേജുകളിൽ പ്രവേശനം നേടാത്തവരും ആയിരിക്കണം. നവംബർ 28 ന് രാവിലെ 10 മുതൽ 12 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും. അപേക്ഷകർ രക്ഷിതാവിനോടൊപ്പം അസൽ രേഖകളും പകർപ്പും സഹിതം കോളേജിൽ ഹാജരാകണം.
date
- Log in to post comments