വൈദ്യുതി മുടങ്ങും
കല്ലമ്പലം 33 കെ.വി സബ്സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 15 രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ കല്ലമ്പലം സബ്സ്റ്റേഷനിൽ നിന്നുള്ള സെക്ഷൻ ഓഫീസുകളുടെ പരിധിയിലേയ്ക്കുള്ള പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടും.
കുളത്തൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വില്ലേജ് ആഫീസ്, മൺവിള, മാർക്കററ് റോഡ്, ബോയ്സ് ഠൗൺ, കുരിശ്ശടി എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (ഡിസംബർ 14) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.
പേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പള്ളിമുക്ക്, അഞ്ജലീനഗർ, കേരളകൗമുദിയുടെ പരിസര പ്രദേശങ്ങൾ നാലുമുക്ക്, എസ്.ബി.ഐ എന്നീ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് (ഡിസംബർ 13) രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
(പി.ആർ.പി. 2780/2018)
- Log in to post comments