Skip to main content
Submitted by nmed@prdusr on Mon, 12/15/2025 - 11:57

നിങ്ങൾ ആശയങ്ങൾ തരൂ,പണം ഞങ്ങൾ മുടക്കാം , വേണ്ടത് 'തമ്പ് സ്റ്റോപ്പേഴ്‌സ്' ആശയങ്ങൾ

 

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങളുടെ സ്ക്രോളിംഗിനിടെ പെട്ടെന്ന് ശ്രദ്ധ കിട്ടുന്ന തരത്തിൽ തമ്പ് സ്റ്റോപ്പേഴ്‌സ് നിർമ്മിക്കാൻ നിങ്ങൾക്ക് കഴിയുമോ ?

എങ്കിൽ വേഗം 10 മുതൽ 15 സെക്കൻഡ് വരെയുള്ള ഉള്ളടക്കങ്ങൾ നിർദ്ദേശിക്കൂ......

  • കേരളത്തിലെ കഴിഞ്ഞ 10 വർഷത്തെ വികസന നേട്ടങ്ങൾ ആണ് പ്രമേയം 
  • തെരഞ്ഞെടുക്കുന്ന ആശയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക്  വീഡിയോ നിർമ്മിക്കാം.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പാണ് നവാഗതരായ പ്രതിഭകൾക്കായി ഈ അവസരം ഒരുക്കുന്നത്. വേഗം നിങ്ങളുടെ ആശയങ്ങൾ prdprogrammeproduction@gmail.com ലേക്ക്‌  ഇ-മെയിൽ ചെയ്യൂ 

 

നിർദ്ദേശങ്ങൾ 
 

  • 10 വർഷത്തെ കേരളത്തിൻ്റെ വികസന നേട്ടങ്ങളാവണം വിഷയമാക്കേണ്ടത്.
  • പ്രതിസന്ധികളിൽ തളരാത്ത കേരളം ,കേരളം നമ്പർ 1 ,സ്മാർട്ട് കേരളം ,മുന്നേറുന്ന നാട്      തുടരണം ഈ വികസനം ,സാമൂഹിക സുരക്ഷയൊരുക്കുന്ന കേരളം ,തുല്യത    ഉറപ്പാക്കുന്ന സംസ്ഥാനം ,ക്രമാസമാധാനമുള്ള നാട്,മികവുറ്റ         റോഡുകൾ,അതിദാരിദ്യ്രമില്ലാത്ത നാട് തുടങ്ങി ഏതു വികസന വിഷയങ്ങളിലും  നിങ്ങൾക്ക് ആശയങ്ങൾ സമർപ്പിക്കാം.
  • ഒരാൾക്ക് 5 ആശയങ്ങൾ വരെ സമർപ്പിക്കാം 
  • അപേക്ഷകർ 50 വയസിൽ താഴെ പ്രായമുള്ളവരാകണം 
  • തെരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങൾ ഓരോന്നും ചിത്രീകരിക്കാൻ പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് നൽകുക. 
  • വീഡിയോകളുടെ കോപ്പി റൈറ്റ് അവകാശം സംസ്ഥാന സർക്കാരിനായിരിക്കും. 
  • വിവരങ്ങൾക്ക്   വിളിക്കൂ -0471 2328867 ,9544917693

കൂടുതലറിയാൻ ലോഗിൻ ചെയ്യൂ

https://entekeralam.kerala.gov.in/competition-details/kerala-development-video-contest