Post Category
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് അദാലത്ത്: 18 പരാതികള്‍ തിര്‍പ്പാക്കി
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് അംഗം അഡ്വ.സേതു നാരായണന്റെ നേതൃത്വത്തില്‍ തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് ഹാളില്‍ നടന്ന അദാലത്തില്‍ 18 പരാതികള്‍ തിര്‍പ്പാക്കി. 22 പരാതികളാണ് കമ്മീഷന് മുന്‍പാകെ ലഭിച്ചത്. ബാക്കിയുള്ളവ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു.
പട്ടയം ലഭ്യമാകുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ , വിദ്യാഭ്യാസ മേഖലയുമായി സംബന്ധിച്ച പരാതികള്‍, സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്തത് തുടങ്ങിയവയാണ് അദാലത്തില്‍ പ്രധാനമായി വന്ന പരാതികള്‍. പോലീസ്, റവന്യൂ, വനം, പഞ്ചായത്ത്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ചിത്രം: പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന് അംഗം അഡ്വ.സേതു നാരായണന്റെ നേതൃത്വത്തില്‍ നടന്ന പരാതി പരിഹാര അദാലത്തില്‍ നിന്ന്
date
- Log in to post comments