Skip to main content

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി   സ്ഥാപനങ്ങളില്‍  പഠനം നടത്തുന്നവരില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (ചടജ) മുഖേന മൈനോരിറ്റി സ്‌കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ മുഖേന സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കാം. 2026 ജനുവരി 1 മുതല്‍ 15 വരെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാകാത്തവരെയാണ് പദ്ധതിയ്ക്കായി പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് - എറണാകുളം മേഖലാ ആഫീസുമായി ബന്ധപ്പെടണം.  ഫോണ്‍:0484  2983130
 

date