Skip to main content

ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികം; കിള്ളിയാര്‍ നദീ തീരത്ത് കയര്‍ ഭൂവസ്ത്രം വിരിച്ചു

 

ഹരിത കേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കിള്ളിയാര്‍ നദീ തീരമായ വഴയിലയില്‍ കയര്‍ ഭൂവസ്ത്രം വിരിച്ചു.  കിള്ളിയാര്‍ മിഷന്‍ ശുചീകരണ പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണ് പരിപാടി.  ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ ഉദ്ഘാടനം നിര്‍വഹിച്ചു.  നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം.എസ്. അനില സ്വാഗതം ആശംസിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളും കിള്ളിയാര്‍ മിഷന്‍ പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കാളികളായി.  ജില്ലാ പഞ്ചായത്ത് അംഗം ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പ്രഭാകുമാരി, ബ്ലോക്ക് അംഗങ്ങളായ സുരേഷ്‌കുമാര്‍, സുവര്‍ണ, ചിത്ര, വീണ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 2784/2018)

 

date