Skip to main content

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു

ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന നിരാലംബരായ രോഗികൾക്ക് സാന്ത്വനമേകാൻ ആലപ്പുഴ ജില്ലാ ഭരണകൂടത്തിന്റെ കീഴിലുള്ള കെയർ ഫോർ ആലപ്പി 'സോഹം' പദ്ധതിയുടെ ഭാഗമായി രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് വിതരണം ചെയ്തു.

തീരദേശ മേഖലയായ ആറാട്ടുപുഴയിലെ വയോജന മന്ദിരത്തിനും, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റിനുമാണ് ഉപകരണങ്ങൾ കൈമാറിയത്. ശ്വസിക്കാൻ പ്രയാസപ്പെടുന്ന കിടപ്പിലായ രോഗികൾക്ക് വീട്ടിലിരുന്ന് തന്നെ മികച്ച ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിൽ പരം രൂപയാണ് ഒരു ഉപകരണത്തിന്റെ ചിലവ്. 

ചടങ്ങിൽ കെയർഫോർ ആലപ്പി സെക്രട്ടറി പ്രേംസായി ഹരിദാസ് അധ്യക്ഷനായി. ട്രഷറർ കെ.രാമചന്ദ്രൻ പിള്ള, ഇംപ്ലിമെൻ്റേഷൻ കോർഡിനേറ്റർ കേണൽ സി.വിജയകുമാർ, പി.ആർ.ഒ. അഡ്വ. പ്രദീപ് കൂട്ടാല, സാമൂഹ്യനീതി വകുപ്പ് ജില്ലാ ചാർജ്ജ് ഓഫീസർ എം വി സ്മിത, കബീർദാസ്, സിസ്റ്റർ ലിൻഡ, സൗമ്യ ജെറി, കലേഷ് കുമാർ, സോഷ്യൽ വർക്കർ തെരേസ്സ, പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ അൽഫോൻസ്, ആശ, സോണിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 

date