Skip to main content

ഐ.എച്ച്.ആര്‍.ഡിയില്‍ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ 2026 ജനുവരി 5 ന് ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ - (പിജിഡിസിഎ : ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ : 6 മാസം), ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിറ്റിഒഎ : ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് (സിസിഎല്‍ഐഎസ് : 6 മാസം) എന്നീ കോഴ്സുകളിലേക്ക് (ഫുള്‍ ടൈം/ പാര്‍ട്ട് ടൈം/ഓണ്‍ലൈന്‍/ഓഫ് ലൈന്‍/ ഈവനിംഗ് ബാച്ച്) ക്ഷണിക്കുന്നു.

ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യതകള്‍. ഒട്ടേറെ തൊഴില്‍ സാധ്യതകളുള്ള കേരളാ പി.എസ്.സി അംഗീകൃത കോഴ്സുകളാണിവ. എസ്.സി / എസ്.റ്റി / ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഗവണ്മെന്റ്റ് നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് സൗജന്യം ലഭിക്കുന്നതാണ്. പ്രവേശനത്തിനായി ഐ.എച്ച്.ആര്‍.ഡി. യുടെ റീജിയണല്‍ സെന്ററില്‍ നേരിട്ടോ 0471-2550612, 9400519491, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 31

date