Post Category
കാണ്മാനില്ല
തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയായ ആര്‍. ജമീല (59 വയസ്സ്) എന്ന സ്ത്രീയെ 2023 മാര്‍ച്ച് 29 മുതല്‍ തൃശ്ശൂര്‍ ദിവാന്‍ജിമൂലയില്‍ നിന്ന് കാണാതായി. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ സിറ്റി പോലീസ് സി ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ജമീലക്ക് കാഴ്ചക്കുറവുണ്ട്. വലതു പുരികത്തിന് മുകളില്‍ ഒരു മുറിപ്പാടും രണ്ടു കാതിലും കമ്മല്‍ ഇടുന്നതിനായി വലിയ ദ്വാരവുമുണ്ട്. മുകള്‍നിരയിലെ മധ്യത്തിലുള്ള മൂന്ന് പല്ലുകള്‍ ഇല്ല. ജമീലയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497990084, 8075487509 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് സി ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അറിയിച്ചു.
date
- Log in to post comments