വാക്ക് ഇൻ ഇൻ്റർവ്യൂ
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പ്രൊഫ. എൻ. ആർ. മാധവ മേനോൻ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എതിക്സ് ആൻഡ് പ്രോട്ടോകോൾസിൽ (ഐസിആർഇപി) ബിരുദം, ബിരുദാനന്തര ബിരുദം പ്രോഗ്രാമുകളിൽ അധ്യാപനത്തിനായി നിയമവിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യു ജി സി) നിർദേശിച്ച യോഗ്യതകൾ ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, പ്രവർത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷാഫോമും സഹിതം ജനുവരി 9 രാവിലെ 10 ന് കുസാറ്റ് ഐ സി ആർ ഇ പി ഡയറക്ടറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. അപേക്ഷയും മറ്റ് വിവരങ്ങൾക്കും www.icrep.cusat.ac.in/news എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 8078019688
- Log in to post comments