നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വനിത സംവരണ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഏഴിന്
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ വനിത സംവരണത്തിലേക്ക് ആരും നോമിനേഷൻ സമർപ്പിക്കാത്തതിനാൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി വനിത സംവരണ സ്ഥാനത്തേക്കും ബാക്കിയുള്ള ജനറൽ സ്ഥാനത്തേക്കുമു ള്ള സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഏഴിന് രാവിലെ 11.0മണിയിലേക്ക് മാറ്റി വെച്ചു. വിവിധ സ്റ്റാൻ്റിംഗ് കമ്മിറ്റിയിലെ വനിത സംവരണ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തവർ.
*വികസനം* : ഷീബ പി ബി . (04- കയ്യൂർ)
*ക്ഷേമകാര്യം*: ശ്രീലത സി.ടി, (05 - ചീമേനി)
*ആരോഗ്യം - വിദ്യാഭ്യാസം* - പൂമണി കെ, ( 09- ഉദിനൂർ)
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ റിട്ടേണിംഗ് ഓഫീസർ കെ അജേഷ് , ബ്ലോക്ക് സെക്രട്ടറി ടി രാഗേഷ് , തഹസിൽദാർ എൽ.എ(എൻ.എച്ച്) എൽ കെ സുബൈർ , സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ കെ വി ബിജു , അസി. സെക്രട്ടറിമാരായ എസ് എൻ പ്രമോദ് , പി അജയൻ തുടങ്ങിയവർ തിരഞ്ഞെടുപ്പിൽ പങ്കെടുത്തു.
- Log in to post comments