Post Category
ബായിക്കട്ടെ പള്ളം സംരക്ഷിക്കും
ഹരിത കേരളം മിഷന്റെ വാർഷികാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജലജീവനം അതിജീവനത്തിന് എന്ന മുദ്രാവാക്യമുയർത്തി ബായിക്കട്ടെ പള്ളം സംരക്ഷിക്കും. വാഹനങ്ങൾ കഴുകുന്നതും മാലിന്യങ്ങൾ തള്ളുന്നതുംമൂലം പള്ളത്തിൽ ശേഖരിക്കപ്പെടുന്ന ജലം ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്. പള്ളം ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പൈവളിഗെ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി നിർവഹിച്ചു.ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ പ്രവർത്തന ലക്ഷ്യങ്ങൾ വിശദീകരിച്ചു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ ക്യാമറ സ്ഥാപിക്കാനും പള്ളത്തിനു സംരക്ഷണ വേലി തീർക്കാനും തീരുമാനിച്ചു.
date
- Log in to post comments