Post Category
കുളമ്പ് രോഗ, ചര്‍മരോഗ പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം
കുളമ്പ് രോഗ, ചര്‍മരോഗ പ്രതിരോധ കുത്തിവെപ്പുകളുടെ കൊയിലാണ്ടി മുനിസിപ്പല്‍തല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ യു കെ ചന്ദ്രന് നിര്‍വഹിച്ചു. കൊയിലാണ്ടി മൃഗാശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി ടി ബിന്ദു അധ്യക്ഷയായി.
കുളമ്പ്രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ഏഴാം ഘട്ടവും ചര്‍മരോഗ പ്രതിരോധ കുത്തിവെപ്പിന്റെ മൂന്നാം ഘട്ടവുമാണ് ആരംഭിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ വി എം ജെസ്ലു, കാഫ് ഫീഡ് സബ്സിഡി സ്കീം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. മനോജ്ലാല്‍, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. സുനില്‍കുമാര്‍, ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ എ കെ നിധീഷ്, എം എം മിഥുന് എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments