Skip to main content

സി.എം. കണക്ട് ടു വര്‍ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും സ്‌കില്‍ പരിശീലനം നടത്തുന്നവര്‍ക്കും പ്രതിമാസം 1000 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 18നും 30നും ഇടയില്‍ പ്രായമുള്ള പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍, ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം സ്‌കില്‍ പരിശീലനം നേടുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. താത്പര്യമുള്ളവര്‍ www.eemployment.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04832734904.

date