Skip to main content

ദേശീയ സരസ് മേള: മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു

 

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മേളയുടെ സമാപന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പുരസ്കാരങ്ങൾ സമ്മാനിച്ചു. 5000 രൂപയും മെമെന്റോയും അടങ്ങുന്നതാണ് അവാർഡ്.

 

അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം ദേശാഭിമാനിയിലെ അഖില ബാലകൃഷ്ണൻ കരസ്ഥമാക്കി. മികച്ച ഫോട്ടോഗ്രാഫറായി ദേശാഭിമാനിയിലെ ശരത് കൽപ്പാത്തി തിരഞ്ഞെടുക്കപ്പെട്ടു. അച്ചടി വിഭാഗത്തിൽ സമഗ്ര കവറേജിനുള്ള പുരസ്കാരം ദേശാഭിമാനി പത്രം നേടിയപ്പോൾ, മാതൃഭൂമി പ്രത്യേക ജൂറി പരാമർശത്തിന് അർഹമായി.

 

ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്കാരം പട്ടാമ്പി കേബിൾ വിഷനിലെ എം. വിഷ്ണു ഏറ്റുവാങ്ങി. ദൃശ്യമാധ്യമ വിഭാഗത്തിലെ സമഗ്ര കവറേജിനുള്ള പുരസ്കാരവും പട്ടാമ്പി കേബിൾ വിഷൻ സ്വന്തമാക്കി.

 

date