കെ.എസ്.ബി.സി.ഡി.സി അദാലത്ത്: 23 വായ്പകള്‍ക്കായി 34.63 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പ്പറേഷന് (KSBCDC) ജില്ലാ കാര്യാലയത്തില്‍ സംഘടിപ്പിച്ച എല്‍.ഡി.ആര്.എഫ് (LDRF) അദാലത്തില്‍ വായ്പാ തിരിച്ചടവില്‍ 34.63 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. വിവിധ ഉപജില്ലാ ഓഫീസുകള്‍ക്ക് കീഴിലുള്ള ആകെ 23 വായ്പകളിലായി ഗുണഭോക്താക്കള്‍ക്ക് ഇളവ് ലഭ്യമായത്. ജില്ലാ കാര്യാലയത്തിന് കീഴിലെ ആറ് വായ്പകള്‍ക്കായി 6,04,165 രൂപയുടെയും പട്ടാമ്പി ഉപജില്ലാ കാര്യാലയത്തിലെ നാല് വായ്പകള്‍ക്കായി 3,90,041 രൂപയുടെയും ഇളവ് നല്കി. വടക്കഞ്ചേരി ഉപജില്ലാ കാര്യാലയത്തിന് കീഴിലെ 12 വായ്പകള്‍ക്കായി 22,89,399 രൂപയും തലശ്ശേരി ഉപജില്ലാ കാര്യാലയത്തിലെ ഒരു വായ്പയ്ക്ക് 1,79,665 രൂപയുമാണ് അനുവദിച്ചത്.
കോര്പ്പറേഷന് ചെയര്മാന് അഡ്വ. കെ. പ്രസാദ് അദാലത്തില്‍ പങ്കെടുത്തു. ഡയറക്ടര്‍മാരായ ടി. ഡി. ബൈജു, അഡ്വ. പി. പി. ഉദയകുമാര്‍, ജനറല്‍ മാനേജര്‍ (HRM & Admn) ജി. സജിത്ത്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി. ലത, അസിസ്റ്റന്റ് മാനേജര്‍മാരായ വി.റ്റി. മിനി, അനിറ്റ് ജോസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments