Post Category
പ്രവാസി കമ്മീഷന് അദാലത്ത് സംഘടിപ്പിച്ചു
പ്രവാസി മലയാളികളുടെ പരാതികള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിനായി സംസ്ഥാന പ്രവാസി കമ്മീഷന്റെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു. പ്രവാസി കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് സോഫി തോമസ് അദാലത്തിന് നേതൃത്വം നല്കി.
കളക്ടറേറ്റ് അനക്സ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ 116 ഫയലുകൾ പരിഗണിച്ചു. 50 ഓളം പുതിയ പരാതികൾ ലഭിച്ചു.
പ്രവാസി കമ്മീഷൻ സെക്രട്ടറി ആർ ജയറാം കുമാർ, പ്രവാസി കമ്മീഷൻ അംഗങ്ങളായ പി എം ജാബിർ, ഡോ. മാത്യൂസ് കെ ലൂക്കോസ്, എം എം നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments