കുടുംബശ്രീ ശ്രീ ഭവനം പദ്ധതിയ്ക്ക് മീഞ്ചയില്‍ സംഘാടക സമിതി രൂപീകരിച്ചു
മീഞ്ച ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്സില്‍ ശ്രീഭവനം 'ഒരുമയിലൊരു കൂട് 'പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി യോഗം മീഞ്ച സി.ഡി.എസ് ഹാളില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ അംഗങ്ങള്‍ ഒരു ദിവസം ഒരു രൂപ വീതം സമാഹരിച്ച് പഞ്ചായത്തില്‍ ഒരു വീട് നിര്‍മിച്ച് നല്‍കുന്നതാണ് ഒരു കൂട് പദ്ധതി '. ചടങ്ങില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലതാദേവി അധ്യക്ഷത വഹിച്ചു. മീഞ്ച പഞ്ചായത്ത് പ്രസിഡണ്ട് താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രതീഷ് കുമാര്‍ പിലിക്കോട് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ പൂഞ്ച, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജില്ലാ ഇന്‍ഫര്‍മഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പഞ്ചായത്ത് സെക്രട്ടറി അഞ്ജന, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, സി.ഡി.എസ് ഭരണ സമിതി അംഗങ്ങള്‍, ജില്ലാമിഷന്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.ഡി.എസ് മെമ്പര്‍ ശോഭ നന്ദി പറഞ്ഞു.
- Log in to post comments