Skip to main content

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

 

കാഞ്ഞങ്ങാട് ഗവണ്‍മെന്റ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സര്‍ക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എല്‍.ടിയോ ബി.എസ്.സി എം.എല്‍.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 21ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0467 2206886, 9447783560.

date