Skip to main content

*സൗജന്യ നൈപുണ്യ പരിശീലനം*

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന ഡിഡിയുജികെവൈ 2.0 പദ്ധതിയുടെ ഭാഗമായുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.18 നും 35 നും മധ്യേ പ്രായമുള്ള, പഞ്ചായത്ത്‌ പരിധിയിൽ താമസിക്കുന്ന യുവതി യുവാക്കൾക്ക്, സൗജന്യമായി  നൈപുണ്യ പരിശീലനം നൽകി തൊഴിൽ നൽകുക എന്നതാണ് ഡിഡിയുജികെവൈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി കോഴ്‌സുകൾ പദ്ധതിയുടെ കീഴിൽ ലഭ്യമാണ്. താൽപ്പര്യമുള്ള കോഴ്സുകൾ ലഭ്യമായിട്ടുള്ള ജില്ലകളിൽ താമസിച്ച് പഠിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇതിനോട് അനുബന്ധിച്ചുള്ള താമസസൗകര്യം, ഭക്ഷണം,യൂണിഫോം, പഠനസാമഗ്രികൾ എന്നിവ സൗജന്യമായി വിദ്യാർഥികൾക്ക് ലഭിക്കും. ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം.

date