Skip to main content

ജില്ലാതല അറിയിപ്പുകള്‍ 

 

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് 17ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് ജനുവരി 17 ന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിക്കും. നിലവിലുള്ള പരാതികള്‍ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികളും സിറ്റിംഗില്‍ സ്വീകരിക്കും. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പരാതികള്‍ക്ക് പരിഹാരം കാണാന്‍ കമ്മീഷനെ സമീപിക്കാം. കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ, 9746515133 എന്ന നമ്പരില്‍ വാട്ട്സ് ആപ്പിലോ പരാതി സമര്‍പ്പിക്കാം.

ഇലക്ടോണിക് വീല്‍ചെയര്‍ വിതരണം

പി സന്തോഷ് കുമാര്‍ എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍ വിതരണം ചെയ്യുന്നു. ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാരായവര്‍ക്ക് അപേക്ഷിക്കാം. ഒരാള്‍ക്കാണ് വീല്‍ചെയര്‍ ലഭിക്കുക. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ (സി ഡി പി ഒ) സാക്ഷ്യപത്രവും സഹിതം ജനുവരി 21 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 8281999015 

വാട്ടര്‍ വളണ്ടിയര്‍മാരുടെ ശില്‍പശാല 15 ന്

ജല സംരക്ഷണ - ജല സാക്ഷരത മേഖലയില്‍ കണ്ണൂര്‍ ജില്ല നടപ്പിലാക്കുന്ന 'വാട്ടര്‍ വളണ്ടിയര്‍ 'ക്യാമ്പയിന്റെ ഭാഗമായുള്ള ശില്‍പശാല 
ജനുവരി 15 ന് രാവിലെ 10 മണി മുതല്‍ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും. ക്യാമ്പയിനില്‍ പുതുതായി ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ശില്‍പശാലയില്‍ പങ്കെടുക്കാം. ഭൂജല വകുപ്പ്, ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനയായ മോര്‍ എന്നിവ ചേര്‍ന്നാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ നിയമനം

കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സിയില്‍ താല്‍ക്കാലികമായി ഒഴിവുളള സി ആര്‍ സി കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ടി ടി സി /ഡി എല്‍ എഡ്/ ബി എഡ്, കെ ടെറ്റ് യോഗ്യതയുള്ള കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്ഥിരതാമസക്കാര്‍ക്ക് ജനുവരി 16 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വയസ്സ് സംബന്ധിച്ച് പി എസ് സി യുടെ നിലവിലുള്ള മാനദണ്ഡങ്ങള്‍ ബാധകം. ഫോണ്‍: 0497 2705351

ഗതാഗത നിയന്ത്രണം

തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ ചിറവക്ക് രാജരാജേശ്വര ടെംപിള്‍ അടിക്കുംപാറ റോഡ് ക്രോസ്സ് ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി എട്ട് മുതല്‍ 30 ദിവസത്തേക്ക് സമ്പൂര്‍ണ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തളിപ്പറമ്പ് പി ഡബ്ല്യൂ ഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ചിറവക്ക് ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങള്‍ മന്ന സയ്യിദ് നഗര്‍ കാര്യമ്പലം റോഡ് വഴി കടന്നുപോകണം.

ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ 

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്റെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, ആറ് മാസ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളുടെ ഓണ്‍ലൈന്‍/റെഗുലര്‍/പാര്‍ട് ടൈം ബാച്ചുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314   

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ മേല്‍ നോട്ടത്തില്‍ ആരംഭിക്കുന്ന റാപിഡ് റെസ്പോണ്‍സ് ടീമിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (എ.സി കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ ജനുവരി 17 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. ഫോണ്‍: 0497 2997811, 8281999015

date