Skip to main content

സവിശേഷ കാർണിവൽ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി തിരുവനന്തപുരത്ത് നടക്കുന്ന 'സവിശേഷ Carnival of the Different  ഭിന്നശേഷി സർഗ്ഗോത്സവത്തിൽ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾരാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾഈ മേഖലയിലെ ദേശീയ-അന്തർ ദേശീയ വീക്ഷണങ്ങൾഅസിസ്റ്റീവ് ടെക്‌നോളജി ഡെമോൻസ്‌ട്രേഷൻകലാ-കായിക പരിപാടികൾതൊഴിൽമേളനൈപുണ്യ വികസനശില്പശാലഇൻക്ലൂസീവ് ചലച്ചിത്രോ ത്സവം തുടങ്ങിയവ ഉൾപ്പെട്ട സമഗ്ര ഭിന്നശേഷിക്ഷേമ ഇടപെടലായാണ് 2026 ജനുവരി 19 മുതൽ 21 വരെ സർഗ്ഗോത്സവം നടക്കുന്നത്.

ടാഗോർ ടീയേറ്ററാണ് മുഖ്യവേദി. പരിപാടിയുടെ ഭാഗമായി മാധ്യമ അവാർഡ് നൽകും. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിങ്മികച്ച ദൃശ്യമാധ്യമ ക്യാമറാമാൻമികച്ച പ്രിന്റ് മീഡിയ റിപ്പോർട്ടിങ്മികച്ച ഫ് എം സ്റ്റോറി എന്നിവയ്ക്കാണ് അവാർഡ്.  'സവിശേഷ Carnival of the ഡിഫറെന്റുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്ത സൃഷ്ടികളാണ് പരിഗണിക്കുന്നത്. ക്യാഷ് പ്രൈസും  പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്. റിപ്പോർട്ടുകൾ/ഉള്ളടക്കം savisheshacarnival@gmail.com ഇമെയിലേക്ക് ജനുവരി 21 നു വൈകീട്ട് 3 മണിക്ക് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9961229701 നമ്പറിൽ ബന്ധപ്പെടുക.

പി.എൻ.എക്സ്. 210/2026

date