Post Category
ക്യാമ്പ് ഫോളോവര്‍ നിയമനം*
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ക്യാമ്പ് ഫോളോവര്‍ (കുക്ക്-1, സ്വീപ്പര്‍-2) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജനുവരി 17 ന് രാവിലെ 11 ന് ബറ്റാലിയന് ആസ്ഥാനത്ത് അഭിമുഖം നടത്തും. 59 ദിവസത്തേക്ക് മാത്രമായിരിക്കും നിയമനം. താത്പര്യമുള്ളവര്‍ അന്നേ ദിവസം അപേക്ഷ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ട് ഹാജരാകണം. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്ഗണനപ്രകാരമായിരിക്കും നിമനം നല്‍കുക. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിദിനം 710 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി വേതനം 19,170 രൂപ ആയിരിക്കും. ക്യാമ്പ് ഫോളോവര്‍ തസ്തികയില്‍ യാതൊരു കാരണവശാലും സ്ഥിരപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍: 0487 2328720.
date
- Log in to post comments