Skip to main content

പടവ് 2026   വിളംബര ഘോഷ യാത്ര

സംസ്ഥാന ക്ഷീരസംഗമം പടവ് 2026ന് മുന്നോടിയായി   ജനുവരി 18 രാവിലെ  ഒമ്പതിന്   ചിന്നക്കട സര്‍ക്കാര്‍ റസ്റ്റ് ഹൗസ് മുതല്‍ ആശ്രാമം മൈതാനം വരെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഫ്ളാഗ് ഓഫ് ചെയ്യും.  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ജില്ലയിലെ 13 ക്ഷീരവികസന യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ ആയിരത്തോളം ക്ഷീരകര്‍ഷക പ്രതിനിധികളും ഘോഷയാത്രയില്‍ പങ്കെടുക്കും. പാട്ടുവണ്ടി, ഫ്‌ളാഷ് മോബ്, ചെണ്ടമേളം, ബാന്‍ഡ് തുടങ്ങിയവയും   സംഘടിപ്പിക്കും.
 

 

date