‘പ്രതീക്ഷ’ ജില്ലാതല ഉദ്ഘാടനം
ജില്ലാതല പ്രൊബേഷന്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ നിയമ സേവന അതോറിറ്റിയും സംഘടിപ്പിക്കുന്ന ‘പ്രതീക്ഷ’ ലഹരി പുനരധിവാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് ആത്മ ഹാളില്‍ ജനുവരി 17 ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് എന്‍.വി രാജു നിര്‍വഹിക്കും. ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം/വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനാണ് പദ്ധതി. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും 50 പേരെ വീതമാണ് പുനരധിവസിപ്പിക്കുന്നത്. സാമൂഹിക നീതി ഓഫീസര്‍ ഹരികുമാരന്‍ നായര്‍ അധ്യക്ഷനാകും. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.വി. ബിജു, നാര്‍ക്കോട്ടിക് സെല്‍ എ.സി.പി ജോസ് ഫിലിപ്പ്, ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍ ശരത്ത്, വിമുക്തി ജില്ലാ മാനേജര്‍ വി.സി ബൈജു തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments