Post Category
കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ജനുവരി 22ന് പാലക്കാട് ജില്ലയിലെ കർഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിങ് ഓൺലൈനായി നടത്തും. ആനയറ വേൾഡ് മാർക്കറ്റ് കോമ്പൗണ്ടിൽ ഉള്ള കർഷക കടാശ്വാസ കമ്മീഷൻ ഓഫീസിൽ നടത്തുന്ന സിറ്റിങ്ങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവില 9ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിങ് നോട്ടീസ് ലഭിച്ചവർ മതിയായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
പി.എൻ.എക്സ്. 269/2026
date
- Log in to post comments