കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റർ ഒഴിവ്
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്‍ഡര്‍ റിസോഴ്സ് സെന്ററിലെ കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത വുമണ്‍ സ്റ്റഡീസ്/ജന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ള വനിത ആയിരിക്കണം.
കൗൺസലിങ്ങിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 13. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാവുന്നതാണ്. അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ്.പ്രോജക്റ്റ് ഓഫീസ്, പട്ടണക്കാട് -പിന് 688531. ഫോണ്‍ നമ്പര്‍ 9447591853
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനായി ജാഗ്രത സമിതി മെച്ചപ്പെടുത്തുന്നതിനും ബോധവല്‍ക്കരണം, കൗൺസലിങ് മുതലായ സേവനങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ജന്‍ഡര്‍ റിസോഴ്സ് സെന്റര്‍ എന്ന പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.
- Log in to post comments