Skip to main content

കേരളോത്സവം 2026

ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവം ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ കട്ടപ്പനയില്‍ വിവിധ വേദികളിലായി സംഘടിപ്പിക്കും. കേരളോത്സവം ഉദ്ഘാടനം ഓശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ രാവിലെ 10.30 ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിക്കും.  

അത്ലറ്റിക്‌സ് മത്സരങ്ങള്‍ ജനുവരി 31, രാവിലെ 9 മുതല്‍ കട്ടപ്പന സെന്റ് ജോര്‍ജ് എച്ച് എസ് എസ് ഗ്രൗണ്ടിലും, ക്രിക്കറ്റ് കട്ടപ്പന മുനിസിപ്പാലിറ്റി ഗ്രൗണ്ടിലും, കബഡി മത്സരം കട്ടപ്പന മുനിസിപ്പാലിറ്റി ടൗണ്‍ ഹാളിലും, ബാസ്‌കറ്റ്ബോള്‍ മത്സരം ഡോണ്‍ബോസ്‌കോ സ്‌കൂള്‍ കോര്‍ട്ട് കട്ടപ്പനയിലും നടക്കും.

കലാമത്സരങ്ങള്‍, ചെസ് മത്സരം, ക്വിസ് മത്സരം എന്നിവ അന്നേദിവസം കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നടക്കും.  

ഫെബ്രുവരി 1- ാം തീയതി വോളിബോള്‍ മത്സരങ്ങള്‍ രാവിലെ 9 മുതല്‍ കട്ടപ്പന മുനിസിപ്പാലിറ്റി ഗ്രൗണ്ടിലും, ഫുട്‌ബോള്‍ മത്സരം രാവിലെ 11 മുതല്‍ കട്ടപ്പന സെന്റ് ജോര്‍ജ് എച്ച് എസ് എസ് ഗ്രൗണ്ടിലും, വടംവലി മൂന്നു മണി മുതല്‍ മുനിസിപ്പാലിറ്റി ഗ്രൗണ്ടിലും, ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരം യൂത്ത് യുണൈറ്റഡ് ക്ലബ് ഷട്ടില്‍ കോര്‍ട്ട് കട്ടപ്പനയിലും, പഞ്ചഗുസ്തി നാല് മണി മുതല്‍ കട്ടപ്പന മിനി സ്റ്റേഡിയത്തിലും നൃത്ത ഇനങ്ങളും രചനാ മത്സരങ്ങളും അന്നേ ദിവസം രാവിലെ 9 മുതല്‍ കട്ടപ്പന ഓശാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തിലും നടക്കും.

കട്ടപ്പന മിനി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമ്മാനദാനവും പ്രണവം മ്യൂസിക്‌സ് ഇടുക്കി അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

date