Skip to main content

ബജറ്റ്: ചെങ്ങന്നൂർ മണ്ഡലം

ചെങ്ങന്നൂർ ബൈപ്പാസിന് 155  കോടി രൂപ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചതായും നിയോജക മണ്ഡലത്തിലെ മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്കായി 25.5 കോടി രൂപയുടെ പദ്ധതികൾക്ക്  അനുമതിയായതായും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

1. ചെങ്ങന്നൂർ ജില്ല സ്റ്റേഡിയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നീന്തൽക്കുളം നിർമ്മാണം -2.5 കോടി

2. സ്പോർട്ട്സ് ഹോസ്റ്റൽ കെട്ടിട  നിർമ്മാണം - രണ്ടു കോടി

3. മാന്നാർ പാവുക്കര എൽ പി സ്കൂൾ കെട്ടിട നിർമ്മാണം - രണ്ട് കോടി

4. മാന്നാർ തോട്ടുമുഖം കോയ്ക്കപ്പള്ളത്ത് തോട് നവീകരണം - മൂന്ന്  കോടി

5. പിഐപി , മൈനർ ഇറിഗേഷൻ പ്രൊജക്ട് ഓഫീസുകൾക്ക് കെട്ടിട നിർമ്മാണം - രണ്ട് കോടി

6. മാന്നാർ ബസ് സ്റ്റാൻഡ് നവീകരണം -രണ്ട് കോടി

7. ചെങ്ങന്നൂർ ഐച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജിലെ നവീകരണം -രണ്ടു കോടി, പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം രണ്ടാം ഘട്ടം- 2.5 കോടി

8.തിരുവൻവണ്ടൂർ ഹയർ സെക്കൻ്ററി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണം രണ്ടാം ഘട്ടം -1.5 കോടി

9.കെഎസ്ആർടിസി ചെങ്ങന്നൂർ ബസ് സ്റ്റേഷൻ നിർമ്മാണം - രണ്ടു കോടി

10. ഗ്രാമീണ റോഡുകളുടെ നിർമ്മാണം - മൂന്ന് കോടി

date