ദേശീയ ബാലികാദിനം: ചര്‍ച്ച നടത്തി
കോട്ടയം: ദേശീയ ബാലികാദിനത്തോടനുബന്ധിച്ച് ജില്ലാ വനിതാ ശിശുവികസന വകുപ്പ് 'അനധികൃത മനുഷ്യക്കടത്ത്' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. കോട്ടയം പോലീസ് ക്ലബ്ബില്‍ നടന്ന ചര്‍ച്ച ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബഹുമുഖ പ്രതിഫലനം ഉണ്ടാക്കുന്ന കുറ്റകൃത്യമാണ് മനുഷ്യക്കടത്തെന്നും ഇതിനെതിരെ ഏകീകൃത നിയമം പ്രാബല്യത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. എ.ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സെല്‍ എസ്.ഐ. എം.എസ്. ഗോപകുമാര്‍ ചര്‍ച്ച നയിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജി. സ്വപ്നാ മോള്, ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രിന്‍സി സൂസന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments