Skip to main content

ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) മാനേജ്‌മെന്റ് ഫെസ്റ്റ് 'അവനീര്‍ 2കെ'26' -ന്റെ ഭാഗമായി ശുചീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും വിനോദസഞ്ചാര മേഖലയിലെ ശുചിത്വത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. നെയ്യാര്‍ ഇറിഗേഷന്‍ പ്രോജക്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍ സിദ്ദിക് എം.എസ് പരിപാടി ഉദ്ഘാടനം ചെയ്തു.

നെയ്യാര്‍ഡാമിലെ കിക്മ കാമ്പസില്‍ ഫെബ്രുവരി 13ന് ഡിഗ്രി, മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കായി നടക്കുന്ന ദേശീയ മാനേജ്‌മെന്റ് ഫെസ്റ്റിന്റെ മുന്നോടിയായിട്ടാണ് ശുചീകരണ യജ്ഞം നടത്തിയത്.

date