ജില്ലാതല അറിയിപ്പുകള്‍
വാഹന ഗതാഗത നിയന്ത്രണം
വളക്കൈ-ചുഴലി-ചെമ്പന്‍തൊട്ടി റോഡ് സാന്തോം ബസ് സ്റ്റോപ്പിന് സമീപം കലുങ്ക് പൊളിച്ച് മാറ്റി പൈപ്പ് കള്‍വര്‍ട്ട് നിര്‍മ്മിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ ഒന്‍പത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് പരിപാലന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തളിപ്പറമ്പില്‍ നിന്നും ചെമ്പന്‍തൊട്ടിയിലേക്ക് പോകുന്ന വാഹനങ്ങള്‍ വളക്കൈ-ചുഴലി-തോപ്പിലായി പള്ള വഴിയും, ചെമ്പന്‍തൊട്ടിയില്‍ നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന വാഹനങ്ങള്‍ പള്ളം തോപ്പിലായി-ചുഴലി വഴിയും കടന്നുപോകണം.
ഐ.ടി.ഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഐ എം സി നടത്തുന്ന ഡിപ്ലോമ കോഴ്സുകളായ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ, ക്യുഎ-ക്യുസി എന്‍ഡിടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8301098705
വൈദ്യുതി മുടങ്ങും
എല്‍.ടി ലൈനിന് സമീപമുള്ള മരച്ചില്ലകള്‍ മുറിച്ചു മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാട്യം റോഡ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 ന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെയും മതുക്കോത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനില്‍ 33 കെവി റീ കണ്ടക്ടറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മുണ്ടേരി എച്ച് എസ് എസ്, എച്ച് ടി മുണ്ടേരി എച്ച് എസ് എസ്, കാഞ്ഞിരോട്, സബ്സ്റ്റേഷന്‍ ക്വാട്ടേഴ്സ്, കാഞ്ഞിരോട് ബസാര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 31 ന് രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
ക്വട്ടേഷന്‍ ക്ഷണിച്ചു
യുപിഎച്ച്സികള്‍, ഹെല്‍ത്ത് ബ്ലോക്കുകള്‍, ഡെലിവറി പോയിന്റുകള്‍ എന്നിവിടങ്ങളില്‍ സ്വയം പരിചരണ കിറ്റ് സ്ഥാപിക്കുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഫോണ്‍: 0497 2709920
- Log in to post comments