Skip to main content

പരവൂര്‍ തെക്കുംഭാഗം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ഗ്രൗണ്ട് ഉദ്ഘാടനം മന്ത്രി വി അബ്ദുറഹ്മാന്‍ നിര്‍വഹിക്കും

പരവൂര്‍ തെക്കുംഭാഗം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫ്‌ലഡ് ലൈറ്റ് സൗകര്യങ്ങളോട് കൂടി നവീകരിച്ച സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി അഞ്ച് വൈകിട്ട് 3.30ന് കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.  ജി എസ് ജയലാല്‍ എം. എല്‍. എ അധ്യക്ഷനാകും. പരവൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെ ജയലാല്‍ ഉണ്ണിത്താന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എച്ച് ആമിന, സ്ഥിരം സമിതി അധ്യക്ഷരായ ബി സി രഞ്ജിത്, ഗിരിജ പ്രദീപ്, ബി സുജാത, ആര്‍ സതീഷ് കുമാര്‍, എ റെജില, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍  എസ് മനോജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ഉദ്ഘാടനശേഷം സൗഹൃദഫുട്‌ബോള്‍-ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടായിരിക്കും.
 

 

date