Skip to main content

ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം ഫെബ്രുവരി 23 മുതൽ 25 വരെ

*ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

*ഫെബ്രുവരി 23 മുതൽ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ വിഷയമാക്കി പ്രദർശനം

കഴിഞ്ഞ പത്തുവർഷങ്ങളിലായി സംസ്ഥാനത്ത് നടപ്പാക്കിയ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളെ മുൻ നിർത്തി ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 മുതൽ 25 വരെ തിരുവനന്തപുരത്ത് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന സമ്മേളനം ഫെബ്രുവരി 23 ന്  ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാർജനപ്രതിനിധികൾപരിസ്ഥിതി മേഖലയിലെ വിദഗ്ധർഗവേഷകർവിദ്യാർത്ഥികൾയുവജനങ്ങൾമാധ്യമ പ്രവർത്തകർവിവിധ സംഘടനാ പ്രതിനിധികൾവിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.

ശുചിത്വംമാലിന്യസംസ്‌കരണംജലസുരക്ഷകൃഷിപരിസ്ഥിതി പുനസ്ഥാപനംനെറ്റ് സീറോ കാർബൺ കേരളംഊർജ്ജംഗതാഗതംകാലാവസ്ഥാ വ്യതിയാനംപച്ചത്തുരുത്തുകൾമനുഷ്യ-വന്യമൃഗ സംഘർഷംപ്രകൃതി പുനസ്ഥാപനവും മാധ്യമങ്ങളും തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണംപാനൽചർച്ചവിദഗ്ധരുടെ പ്രതികരണങ്ങൾ എന്നിവയാണ് സമ്മേളനത്തിലെ മുഖ്യ ആകർഷണം. രണ്ട് സമാന്തരവേദികളിലായി നടക്കുന്ന 18 സെഷനുകളിൽ 73 പ്രബന്ധാവതരണങ്ങൾ നടക്കും. ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ അവതരണങ്ങളും പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും ഇതോടൊപ്പം ഉണ്ടാകും. ഫെബ്രുവരി 23 മുതൽ പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങൾ വിഷയമാക്കി അറുപതിലധികം സ്റ്റാളുകളിലായി പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. ദേശീയ തലത്തിലെ വിദഗ്ധർ പങ്കെടുക്കുന്ന സമ്മേളനത്തിൽ ഉരുത്തിരിയുന്ന ആശയങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പരിസ്ഥിതി പുനസ്ഥാപനത്തിന്റെ ഭാവിപ്രവർത്തനങ്ങളെ സംബന്ധിച്ച ശുപാർശകൾ സർക്കാരിന് സമർപ്പിക്കുമെന്ന് നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സണുമായ ഡോ. ടി.എൻ. സീമ അറിയിച്ചു.

പി.എൻ.എക്സ്. 515/2026

date