Post Category
അനലിറ്റിക്കൽ കെമിസ്റ്റ് നിയമനം
കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാർമസി അനലിസ്റ്റ് കെമിസ്റ്റ് തസ്തികയിൽ ഡെയിലി വേജസ് അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. ബി.ഫാം/ബിഎച്ച്എംഎസും അംഗീകൃത ഹോമിയോപ്പതി മാനുഫാക്ചറിങ് യൂണിറ്റിലെ ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയിൽ ജോലി ചെയ്തുള്ള 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 01.01.2025 ന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 11 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട സ്ഥാപനമേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
പി.എൻ.എക്സ്. 517/2026
date
- Log in to post comments