Post Category
ആവാസ് പദ്ധതി; രജിസ്‌ട്രേഷന്‍ ക്യാമ്പും സ്മാര്‍ട്ട് കാര്‍ഡ് വിതരണവും നാളെ (ഡിസംബര്‍ 19)
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആവാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അംഗത്വ വിതരണത്തിന് കൊല്ലം ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസിന്റെയും കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പും സ്മാര്‍ട്ട് വിതരണവും സംഘടിപ്പിക്കും. ചാമക്കട കല്ലുപാലത്തിന് സമീപത്തെ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ നാളെ (ഡിസംബര്‍ 19) രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പരിപാടി. ഇതുവരെ അംഗത്വമെടുക്കാത്ത തൊഴിലാളികള്‍ക്ക് കാര്‍ഡ് ലഭ്യമാക്കുന്നതിന് തൊഴിലുടമകള്‍ സഹകരിക്കണമെന്ന് ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ 8547655361 എന്ന നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ. നമ്പര്‍. 2951/18)
date
- Log in to post comments