Skip to main content

യു.കെ യില്‍ നഴ്‌സുമാര്‍ക്ക് അവസരം; ബോധവത്ക്കരണ ക്ലാസ് ഡിസംബര്‍ 21ന്

 

യു.കെ യിലെ എന്‍.എച്ച്.എസ് ട്രസ്റ്റിന്റെ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്ക് അവസരം. നഴ്‌സിംഗില്‍ ഡിഗ്രി/ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഐ.ഇ.എല്‍.ടി.എസ്/ഒ.ഇ.ടി യോഗ്യതയുള്ളവര്‍ക്ക് ഉടന്‍ നിയമനം  ലഭിക്കും. ഐ.ഇ.എല്‍.ടി.എസില്‍ നിശ്ചിത സ്‌കോര്‍ ലഭിക്കാത്തവര്‍ക്ക് പ്രതേ്യക പരിശീലനം നല്‍കും.

  ഇതുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ് ഡിസംബര്‍ 21ന് രാവിലെ 10 മുതല്‍ ചിന്നക്കട ഷാ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടക്കും. വിശദ വിവരങ്ങള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും 0474-2746789, 9446218639 എന്നീ നമ്പരുകളില്‍ ലഭിക്കും.

(പി.ആര്‍.കെ. നമ്പര്‍. 2946/18)

date