Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് അഡ്വ.എ.എ.റഷീദ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. പരിഗണിച്ച അഞ്ച് കേസുകളില്‍ മൂന്നെണ്ണം പരിഹരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്ന ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിപ്രകാരം പരാതിക്കാരിയെ ഗുണഭോക്തൃപട്ടികയില്‍ ഉള്‍പ്പെടുത്തി ഒരു മാസത്തിനകം ആനുകൂല്യംലഭ്യമാക്കി കമ്മീഷന് റിപ്പോര്‍ട്ട് നല്കാന് വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
പശുവളര്ത്തല്കേന്ദ്രത്തില്നിന്ന് അനധികൃതമായി മാലിന്യങ്ങള്‍ കടത്തിവിടുന്നതായി ലഭിച്ച പരാതിയില്‍ എതിര്‍കക്ഷിക്ക് പിഴ ചുമത്തി. പിഴ അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടത്തും. സ്കോളര്ഷിപ്പിനായുള്ള പരാതിക്കും പരിഹാരമായി. രണ്ട് കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. കമ്മീഷന് അസിസ്റ്റന്റ് അനില്‍കുമാറും പങ്കെടുത്തു.
date
- Log in to post comments